Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Moon

നി​യ​ന്ത്ര​ണം വി​ട്ട സ്പേ​സ് എ​ക്സ് റോ​ക്ക​റ്റ് ച​ന്ദ്ര​നി​ൽ ഇ​ടി​ച്ചി​റ​ങ്ങും

വാ​ഷിം​ഗ്ട​ൺ ഡി​സി: ശൂ​ന്യാ​കാ​ശ​ത്ത് അ​നാ​ഥ​മാ​യി ഒ​ഴു​കി​ന​ട​ന്നി​രു​ന്ന അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ സ്പേ​സ് എ​ക്സി​ന്‍റെ റോ​ക്ക​റ്റ് ഭാ​ഗം നി​യ​ന്ത്ര​ണം വി​ട്ട് ച​ന്ദ്ര​നി​ൽ ഇ​ടി​ച്ചി​റ​ങ്ങാ​നൊ​രു​ങ്ങു​ന്നു. ഫാ​ൽ​ക്ക​ൺ 9 പേ​ട​ക​ത്തി​ന്‍റെ മു​ക​ൾ​ഭാ​ഗ​മാ​ണി​ത്. സെ​ക്ക​ൻ​ഡി​ൽ ഏ​ക​ദേ​ശം 2.43 കി​ലോ​മീ​റ്റ​ർ (മ​ണി​ക്കൂ​റി​ൽ 8,000 കി​ലോ​മീ​റ്റ​റി​ല​ധി​കം ) എ​ന്ന അ​തി​വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കു​ന്ന റോ​ക്ക​റ്റി​ന് ഏ​ക​ദേ​ശം അ​ഞ്ചു നി​ല കെ​ട്ടി​ട​ത്തി​ന്‍റെ വ​ലി​പ്പ​വും കു​റ​ഞ്ഞ​ത് നാ​ലു ട​ൺ ഭാ​ര​വു​മു​ണ്ട്. 

അ​തേ​സ​മ​യം, ഈ ​കൂ​ട്ടി​യി​ടി മൂ​ലം ഭൂ​മി​ക്ക് യാ​തൊ​രു​വി​ധ​ത്തി​ലു​ള്ള ഭീ​ഷ​ണി​യു​മി​ല്ലെ​ന്ന് യു​എ​സ് ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ നാ​സ​യും ശാ​സ്ത്ര​ജ്ഞ​രും വ്യ​ക്ത​മാ​ക്കി.

സം​ഭ​വി​ച്ച​ത് എ​ന്ത്?2025 ജ​നു​വ​രി 15നാ​ണ് ഫാ​ൽ​ക്ക​ൺ 9 റോ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് സ്പേ​സ് എ​ക്സ് ര​ണ്ട് ലൂ​ണാ​ർ ലാ​ൻ​ഡ​റു​ക​ൾ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് വി​ക്ഷേ​പി​ച്ച​ത്. വി​ക്ഷേ​പ​ണ​ത്തി​നു​ശേ​ഷം റോ​ക്ക​റ്റി​ന്‍റെ ആ​ദ്യ​ഘ​ട​ക​മാ​യ ബൂ​സ്റ്റ​ർ സു​ര​ക്ഷി​ത​മാ​യി ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും ലാ​ൻ​ഡ​റു​ക​ളെ ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക് എ​ത്തി​ച്ച ര​ണ്ടാം ഘ​ട​ക​മാ​യ അ​പ്പ​ർ സ്റ്റേ​ജ് ദൗ​ത്യ​ത്തി​നു​ശേ​ഷം ബ​ഹി​രാ​കാ​ശ​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഭൂ​മി​യു​ടെ താ​ഴ്ന്ന ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക് അ​യ​ക്കു​ന്ന റോ​ക്ക​റ്റ് ഭാ​ഗ​ങ്ങ​ൾ സാ​ധാ​ര​ണ​യാ​യി ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ൽ ക​ട​ക്കു​മ്പോ​ൾ ക​ത്തി​ച്ചാ​മ്പ​ലാ​കാ​റാ​ണു പ​തി​വ്. എ​ന്നാ​ൽ ച​ന്ദ്ര​നി​ലേ​ക്കു​ള്ള അ​തി​തീ​വ്ര ദൗ​ത്യ​ങ്ങ​ളി​ൽ ഇ​വ സു​ര​ക്ഷി​ത​മാ​യി ഒ​ഴി​വാ​ക്കാ​ൻ പ്ര​ത്യേ​ക രീ​തി​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. റോ​ക്ക​റ്റ് ഉ​പേ​ക്ഷി​ച്ച​ശേ​ഷം സൂ​ര്യ​ന്‍റെ ഗു​രു​ത്വാ​ക​ർ​ഷ​ണ ബ​ല​വും സൗ​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കാ​ര​ണ​മാ​ണ് ഇ​തു നി​യ​ന്ത്ര​ണം വി​ട്ട് ച​ന്ദ്ര​ന്‍റെ ദി​ശ​യി​ലേ​ക്കു മാ​റി​യ​തെ​ന്ന് സ്പേ​സ് എ​ക്സ് വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

ച​ന്ദ്ര​നി​ൽ എ​ന്തു​സം​ഭ​വി​ക്കും?

റോ​ക്ക​റ്റ് ഭാ​ഗം ഇ​ടി​ച്ചി​റ​ങ്ങു​ന്ന​തോ​ടെ ച​ന്ദ്ര​ന്‍റെ ഉ​പ​രി​ത​ല​ത്തി​ൽ 65 മു​ത​ൽ 90 അ​ടി​യോ​ളം (20 മു​ത​ൽ 30 മീ​റ്റ​ർ വ​രെ) വ്യാ​സ​മു​ള്ള വ​ലി​യൊ​രു ഗ​ർ​ത്തം രൂ​പ​പ്പെ​ടും. റോ​ക്ക​റ്റ് ഇ​ടി​ച്ചി​റ​ങ്ങു​ന്ന​ത് 'ഐ​ൻ​സ്റ്റൈ​ൻ ഗ​ർ​ത്ത​ത്തി​ന്' സ​മീ​പ​മാ​യി​രി​ക്കു​മെ​ന്നാ​ണ് ഗ​വേ​ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

 

Latest News

Corehub Up